ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി; സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചു; ഏറ്റുവാങ്ങിയത് ക്രൂരപീഡനം
തിരുവനന്തപുരം മുടവൻമുഗളിൽ ഭാര്യാപിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അരുണിനെതിരെ കടുത്ത ആരോപണവുമായി ഭാര്യ രംഗത്ത്. ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറിയെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചുവെന്നും പ്രതിയുടെ ഭാര്യ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചിരുന്നതായും ഇവർ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതി ഭാര്യ പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. മുടവൻമുഗളിനെ നടുക്കിയ ഇരട്ടകൊലപാതകത്തിൽ നിന്ന് പ്രദേശം ഇനിയും മുക്തമായിട്ടില്ല.